Sunday, July 12, 2009

ചെറിയൊരു സമ്മാനം

ഒരാഴ്ചയായി നിലനില്‍ക്കുന്ന ഒരു പിണക്കം മറ്റാന്‍, ഭാര്യക്കെന്തു നല്‍കും? ഓപ്ഷനുകള്‍ പലതാണു. ഒരു ഡയമണ്ഡ് നെക്ലസ്.. അല്ലെങ്കിലൊരു പുതിയ ബെന്‍സ്. ചുമ്മാ അവള്‍ക്കൊന്നു ഈവനിങ് വാക്കിനൊക്കെ ഒന്നു പോകാന്‍..
അല്ലെങ്കില്‍ ഒരു വളരെ ചെറിയ മറ്റൊരു തരം സമ്മാനമാകട്ടെ.
താഴെക്കാണുന്നതു അവളുടെ ഒരു ചെറുപ്രായത്തിലുള്ള ഫോട്ടോ ആണു.


പാവം, ബ്ലാക്ക് ആന്‍ഡ് വൈറ്റിലിരുന്നു അന്തം വിട്ടു നോക്കുന്നതു കണ്ടോ. എങ്കില്‍ പിന്നെ അതൊന്നു കളറാക്കിയാലോ. നേരെ സ്റ്റുഡിയോയിലേക്കു വിടുന്നതു ഒരു രസം തോന്നാത്തതു കൊണ്ട്,പകരം ഗൂഗിളിലേക്കു വിട്ടു. ദാ,ഈ ലിങ്കു കിട്ടി. http://www.recolored.com/
അപ്ലിക്കേഷന്‍ ഡവ്ണ്‍ലോഡു ചെയ്യുന്നു. ഉപയോഗിച്ചു നോക്കുന്നു. കൊള്ളാം, വളരെ എളുപ്പം. ദാ, റിസല്‍റ്റു താഴെ.






























ഈ റികളേഡ് എന്ന പ്രോഗ്രാം, ഒരു മണിക്കൂറില്‍ അഞ്ചോ ആറോ തവണ എന്റ്റെ സിസ്റ്റം ക്രാഷ് ചെയ്യിചു. നല്ല പ്രോഗ്രാം തന്നെ! പക്ഷെ 21 ദിവസത്തേക്കു ഫ്രീ ആയതു കൊണ്ടു അതങ്ങു ക്ഷമിച്ചു.
ഈ പോസ്റ്റ് ഈ പ്രൊഗ്രാമിന്റെ പരസ്യമൊന്നുമല്ല കേട്ടൊ. ഈ കളര്‍ കൊടുക്കലിനു ഇത്തരം പ്രോഗ്രാം വേണമെന്നുമില്ല. നന്നായി ലെയര്‍ ഉപയോഗിക്കുവാന്‍ അറിയുന്നവര്‍ക്കു ഫോട്ടോഷോപ് പോലെയുള്ള പ്രോഗ്രാം ഉപയോഗിച്ചും കളര്‍ കൊടുക്കാന്‍ പറ്റും.
ഒരു നല്ല വീഡിയോ ഇവിടെ കാണാം: http://www.videojug.com/film/how-to-colorize-black-and-white-photographs

മറ്റു ലിങ്കുകള്‍:

അപ്പൊ ഇതുകൊണ്ടു വഴക്കു മാറുമോ എന്നുറപ്പില്ല. എന്നാലും, ഏതാണ്ടു രണ്ടു മണിക്കൂറോളം അവളെത്തന്നെ നോക്കിയിരുന്നപ്പോള്‍, വഴക്കെല്ലാം മാറ്റി വെക്കാം എന്നു തോന്നുന്നുണ്ട്.